ബാഗില്‍ ഒരു കോടി രൂപ, തിരിച്ചു നല്‍കി ടാക്‌സി ഡ്രൈവര്‍

ദുബായ്- ബാഗില്‍ മറന്നുവെച്ച വന്‍തുകയടങ്ങിയ ബാഗ് യാത്രക്കാരന് തിരികെയെത്തിച്ച ടാക്‌സി ഡ്രൈവര്‍ക്ക് ദുബായ് പോലീസിന്റെ ആദരം. മുഹമ്മദ് ഒര്‍ഫാന്‍ മുഹമ്മദ് റഫീഖ് എന്ന ഡ്രൈവറാണ് സത്യസന്ധതയിലൂടെ ശ്രദ്ധേയനായത്.
900,000 ദിര്‍ഹം (ഒരു കോടിയിലേറെ രൂപ) അടങ്ങിയ ബാഗാണ് റഫീഖിന് കിട്ടിയത്. വന്‍ തുക കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും മറ്റൊന്നും ആലോചിക്കാതെ ഉടന്‍ അടുത്തുള്ള ബര്‍ ദുബായ് പോലീസ് സ്റ്റേഷനിലെത്തി ബാഗ് പോലീസിന് കൈമാറി.

പണം മടക്കി നല്‍കിയതിന് റഫീഖിനെ ബര്‍ ദുബായ് പോലീസ് സ്റ്റേഷനിലെ ബ്രി.അബ്ദുല്ല ഖാദിം സുറൂറിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഡ്രൈവറുടെ സത്യസന്ധതയെയും മാന്യതയെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.

 

Latest News