രണ്ടു തവണ തുടർച്ചയായി തോറ്റവർക്ക് സീറ്റ് നൽകില്ലെന്ന് കോൺഗ്രസ്

തിരുവനന്തപുരം- രണ്ടു തവണ തുടർച്ചയായി പരാജയപ്പെട്ടവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകേണ്ടെന്ന് കോൺഗ്രസിൽ ധാരണ. സ്ഥാനാർഥി നിർണയമുൾപ്പെടെയുള്ള തിരഞ്ഞെടപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. ഇതോടൊപ്പം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടപ്പിൽ മത്സരിച്ച് തോറ്റവരെയും പരിഗണിക്കേണ്ടെതില്ലെന്നും ധാരണയായി. ഇതിന് പുറമെ ഹൈക്കമാൻഡിന്റെ കർശന നിർദേശ പ്രകാരം യുവാക്കൾക്കും, വനിതകൾക്കും പുതുമുഖങ്ങൾക്കു കഴിഞ്ഞ തവണയെ അപേക്ഷിച്ച് കൂടുതൽ അവസരം നൽകും. ഈ മൂന്ന് വിഭാഗങ്ങൾക്കും കൂടി 50 ശത മാനം സീറ്റ് നൽകാനാണ് ധാരണ. പ്രകടനപത്രിക അന്തിമ ഘട്ടത്തിലെത്തിയതായും ഘടകകക്ഷികളുമായി ആലോചിച്ച് രണ്ടുദിവസത്തിനകം പ്രകാശനം ചെയ്യുമെന്നും യോഗതീരുമാനങ്ങൾ വിശദീകരിച്ച് ഉമ്മൻചാണ്ടി പറഞ്ഞു. പറഞ്ഞു.
 

Latest News