Sorry, you need to enable JavaScript to visit this website.
Wednesday , April   14, 2021
Wednesday , April   14, 2021

യു.എ.ഇയില്‍ 10 കോവിഡ് മരണംകൂടി

അബുദാബി- കോവിഡ്19 ബാധിതരായ 10 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയില്‍ മരിച്ചു. പുതുതായി 3,072 പേര്‍ക്കു രോഗം ബാധിച്ചതായും 2,026 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തിപ്പോള്‍ ആകെ രോഗികള്‍ 4,05,277. രോഗമുക്തി നേടിയവര്‍-3,89,304. ആകെ മരണം-1,296. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍-14,677.

പുതുതായി  2,42,742 പേര്‍ക്കു കോവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 31.7 ദശലക്ഷമായതായി അധികൃതര്‍ പറഞ്ഞു.

 

Latest News