ദുബായ്- ദുബായില്‍ താമസിക്കുന്ന വിദേശികളുടെ എണ്ണം 31 ലക്ഷം കവിഞ്ഞു. കഴിഞ്ഞ വര്‍ഷം വരെ 31,40150 വിദേശികള്‍ ദുബായില്‍ താമസിക്കുന്നുണ്ട്. 2019ല്‍ ഇത് 30,9 2450 ആയിരുന്നു. 47 700 പേരാണ് കഴിഞ്ഞ വര്‍ഷം കൂടുതലായി എത്തിയത്. പ്രതിവര്‍ഷം ഒന്നര ശതമാനമാണ് വിദേശികളുടെ പെരുപ്പം.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിദേശികളുടെ തോത് 1.54 ശതമാനം വര്‍ധിച്ചതായി ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ വ്യക്തമാക്കുന്നു. ദുബായില്‍ കഴിഞ്ഞ വര്‍ഷം 27,1050 സ്വദേശികളാണുണ്ടായിരുന്നത്. 2019 ല്‍ തദ്ദേശീയരുടെ എണ്ണം 263450 ആയിരുന്നു. 2.88 ശതമാനമാണ് എമിറേറ്റിലെ സ്വദേശികളുടെ വര്‍ധന. എമിറേറ്റിലെ ജനസംഖ്യയില്‍ സ്വദേശികളുടെ തോത് 8 ശതമാനം മാത്രമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷാവസാനം എമിറേറ്റിലെ ജനസംഖ്യ 34. 11 ലക്ഷം കവിഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ അര ലക്ഷത്തിലധികം.