ഫാമിലി വിസയിലെത്തിയവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാം, കുവൈത്തില്‍ പുതിയ നിയമം

കുവൈത്ത് സിറ്റി- സര്‍ക്കാര്‍ മേഖലയിലെ ആടു വളര്‍ത്തല്‍, മീന്‍ പിടിത്തം, ജംഇയ്യ (കോഓപ്പറേറ്റീവ്), കുടുംബ വിസകളില്‍നിന്നു സ്വകാര്യമേഖലയിലേക്ക് കുവൈത്തിലെ പ്രവാസികള്‍ക്ക് ഇനി ഇഖാമ മാറാം.
മലയാളികളടക്കം നിരവധി പേര്‍ക്ക് പുതിയ തീരുമാനം ഗുണം ചെയ്യും.
സ്‌പോണ്‍സറുടെ അനുമതിയോടെ മാത്രമേ ഇഖാമ മാറ്റം സാധ്യമാകൂ. ഇതിന്  കാലപരിധിയും ഒഴിവാക്കി. എന്നാല്‍, മുബാറക് അല്‍ കബീര്‍ വീസ എന്നറിയപ്പെടുന്ന ചെറിയ പ്രോജക്ട് വിസ മാറ്റാന്‍ കഴിയില്ല.

ഗാര്‍ഹിക തൊഴില്‍ വിസയിലുള്ളവര്‍ക്കും മാറ്റം സാധ്യമല്ല.  കുടുംബ വിസയില്‍ ഉള്ളവര്‍ക്കു ജോലി ലഭിച്ചാലും ഇഖാമ മാറാന്‍ കഴിയില്ലെന്ന അവസ്ഥയാണ് ഇതോടെ മാറുന്നത്.

 

 

Latest News