Sorry, you need to enable JavaScript to visit this website.

ദുല്‍ഖറിന്റെ ആഡംബര വാഹനം പുറകോട്ട് എടുപ്പിച്ച് പോലീസ്

ആലപ്പുഴ- യുവ താരം ദുല്‍ഖര്‍ സല്‍മാന്റെ വാഹന കമ്പം പ്രശസ്തമാണ്. എന്നാല്‍ ദുല്‍ഖറും അദ്ദേഹത്തിന്റെ വാഹനവും അടങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. കാരണം ട്രാഫിക് നിയമ ലംഘനവും. ദുല്‍ഖറിന്റെ പുതിയ പോര്‍ഷെ പനമേര കാര്‍ ആലപ്പുഴ ബൈപ്പാസിന് സമീപം വണ്‍വേ തെറ്റിച്ചു വരുന്നതാണ് വീഡിയോ. തുടര്‍ന്ന് വാഹനം ട്രാഫിക്ക് പോലീസ് തടയുന്നതും റിവേഴ്‌സ് എടുത്ത് പോകാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ കാര്‍ റിവേഴ്‌സ് എടുത്ത് ശരിയായ ട്രാക്കിലൂടെ പോകുന്നുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മുഹമ്മദ് ജസീല്‍ എന്ന വ്യക്തിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോര്‍ഷെ കാറിന് പിന്നാലെ വരുന്ന യുവാക്കള്‍ കുഞ്ഞിക്ക എന്ന് വിളിക്കുന്നതും കേള്‍ക്കാം.

Latest News