Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

പാര്‍വതി ഗവേഷക വിദ്യാര്‍ഥിനിയായ   വര്‍ത്തമാനം 12ന് പ്രദര്‍ശനശാലകളില്‍ 

കാരപ്പറമ്പ്-മലയാളത്തിന്റെ പ്രിയ നടി പാര്‍വതി  തിരുവോത്ത് നായികയാകുന്ന വര്‍ത്തമാനം മാര്‍ച്ച് 12ന് തിയേറ്ററുകളിലേക്ക്.സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ  സംവിധായകന്‍. 'സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബിനെ കുറിച്ച് ഗവേഷണം നടത്തുവാനായി ദല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലേക്ക് യാത്ര തിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ  പ്രമേയം.' 'ഫൈസാ സൂഫിയ' എന്ന ഗവേഷക വിദ്യാര്‍ഥിനിയായാണ് പാര്‍വതിയെത്തുക. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ  ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ചിത്രത്തിന്റെ  കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ആര്യാടന്‍ ഷൗക്കത്താണ്.സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

Latest News