ഹൃദയം കവര്‍ന്ന് ഒമാനിലെ രാജ്ഞി; ചിത്രങ്ങള്‍ പുറത്തുവിട്ടു

മസ്കത്ത്- ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖിന്റെ പത്‌നി അഹദ് ബിന്‍ത് അബ്ദുല്ല ബിന്‍ ഹമദ് അല്‍ബൂസഈദിയയുടെ ഫോട്ടോകള്‍ പുറത്തുവിട്ട് ട്വിറ്ററിലെ റോയല്‍ ഒമാന്‍ ഫാമിലി അക്കൗണ്ട്. ഒമാനിലെ രാജകുടുംബത്തിലെ അംഗങ്ങളെ പരിചയപ്പെടുത്തുന്ന പേജാണെന്ന് അക്കൗണ്ട് സ്വയം പരിചയപ്പെടുത്തുന്നു. ഒമാന്‍ സുല്‍ത്താന്റെ പത്‌നിയുടെ രണ്ടു ഫോട്ടോകളാണ് അക്കൗണ്ട് പുറത്തുവിട്ടത്. ഇരുണ്ട പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച്, എല്ലാവരുടെയും ഹൃദയം കീഴടക്കുന്ന നിലയില്‍ അതീവ സുന്ദരിയായാണ് സുല്‍ത്താന്റെ പത്‌നി ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടത്.

https://www.malayalamnewsdaily.com/sites/default/files/2021/03/04/oman211.jpg

 

Latest News