ദുബായ്- കോവിഡ്19 വാക്‌സിനേഷന്‍ വ്യാപിപ്പിച്ച് ദുബായ്. ദുബായ് വിസയുള്ള 40 വയസ്സു കഴിഞ്ഞവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. മറ്റു എമിറേറ്റുകളില്‍നിന്നുള്ള പ്രത്യേക വിഭാഗക്കാര്‍ക്കും ഗള്‍ഫ് രാജ്യക്കാര്‍ക്കും വാക്‌സിന്‍ നല്‍കും. നിലവില്‍ 60 കഴിഞ്ഞവര്‍ക്കായിരുന്നു മുന്‍ഗണന.
കോവിഡ്19 ബാധിതരായ 16 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയില്‍ മരിച്ചു. പുതുതായി 2,892 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 1,589 പേര്‍ രോഗമുക്തിനേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.