കല്‍പറ്റ-കെ.പി.സി.സി സെക്രട്ടറി പദവിയും പാര്‍ട്ടി പ്രാഥമികാംഗത്വവും എം.എസ്.വിശ്വനാഥന്‍ രാജിവച്ചതിനു പിന്നാലെ വയനാട്ടില്‍ സി.പി.എമ്മിലും രാജി. പുല്‍പള്ളി ഏരിയ കമ്മിറ്റിയംഗം ഇ.എ.ശങ്കരാണ് സി.പി.എം വിട്ടത്.
കോണ്‍ഗ്രസില്‍ ചേര്‍ന്ന ശങ്കരനു ഡി.സി.സി ഓഫീസില്‍ പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍, കെ.പി.സി.സി സെക്രട്ടറി കെ.കെ.അബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
സി.പി.എം നിയന്ത്രണത്തിലുള്ള ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യാ വൈസ് പ്രസിഡന്റും ആദിവാസി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറിയുമാണ് ശങ്കരന്‍. 2011ല്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ബത്തേരി ബ്ലോക്ക് സെക്രട്ടറിയായിരിക്കെയാണ് പുല്‍പള്ളി പാക്കം സ്വദേശിയും കുറുമ സമുദായാംഗവുമായ ശങ്കരന്‍ സി.പി.എമ്മിലെത്തിയത്. ബത്തേരി സീറ്റ് നേതൃത്വം വിറ്റതില്‍ പ്രതിഷേധിച്ചാണ് സി.പി.എമ്മില്‍നിന്നും പോഷക സംഘടനകളില്‍നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതെന്നു ശങ്കരന്‍ പറഞ്ഞു.






