ദക്ഷിണ സൗദിയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം

representative image

റിയാദ് - ദക്ഷിണ സൗദിയില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന പരാജയപ്പെടുത്തി. ഇന്ന് രാവിലെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികള്‍ ആക്രമണത്തിന് ശ്രമിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ഡ്രോണ്‍ കണ്ടെത്തി വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. ചൊവ്വാഴ്ച രാത്രിയും ദക്ഷിണ സൗദിയില്‍ ഹൂത്തികള്‍ ഡ്രോണ്‍ ആക്രമണത്തിന് വിഫല ശ്രമം നടത്തിയിരുന്നു.

 

Latest News