കൊച്ചി- സി.പി.എം പാര്‍ട്ടി ഓഫീസ് ബിജെപി ഓഫീസാക്കിയെന്ന വ്യാജപ്രചണത്തിന് പിന്നില്‍ ഗൂഢലക്ഷ്യമാണെന്ന് സി.പി.എം പെരുന്നാട് ലോക്കല്‍ കമ്മിറ്റി. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും നേരെ ബിജെപി നടത്തുന്ന അപവാദപ്രചരണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ നടത്തുമെന്നും സിപിഐഎം വ്യക്തമാക്കി.
സിപിഐഎം പെരുനാട് ലോക്കല്‍ കമ്മറ്റി പ്രസ്താവന
ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുനാട്ടിലെ സി.പി.ഐ[എം] നേതാക്കൾക്കെതിരെ നവമാധ്യമങ്ങൾ വഴി വ്യാജപ്രചരണങ്ങൾ ബി.ജെ.പി BJP നേതാക്കൾ ഫെയ്ക്ക് ഐ.ഡി വഴി നടത്തിയതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പെരുനാട്ടിൽ സ. പി.എസ് മോഹനന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് ഭരണസമിതി അധികാരത്തിൽ വന്നു. എല്‍.ഡി.എഫ് ഭരണസമിതി അധികാരത്തിൽ വന്നതിനു ശേഷം അയൽ സഭകളിലുടെയും, ഗ്രാമസഭയിലുടെയും നല്ല ജനപങ്കാളിത്വത്തോട് നാട്ടിൽ പുതിയ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഇതിൽ വിരളിപൂണ്ട ബി.ജെ.പി നേതക്കൾ ഫെയ്ക്ക് ഐ.ഡി വഴി വിണ്ടും പഞ്ചായത്ത് പ്രസിഡന്റിനെയും പാർട്ടി നേതാക്കൻമാരെയും അവരുടെ കുടുബാഗങ്ങളെയും പറ്റി വ്യാജ വാർത്തകളും അസഭ്യങ്ങളും നവമാധ്യമങ്ങൾ വഴി വീണ്ടും പ്രചരിപ്പിച്ചു. ഇതിനെതിരെ സി.പി.ഐ[എം] പെരുനാട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പെരുനാട് പോലിസ് സ്റ്റേഷനിൽ പരാതി കൊടുത്തുട്ടുള്ളതാണ്.
കഴിഞ്ഞ ഞായറാഴ്ച പാർട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി, യോഗത്തിൽ 800 ആളുകൾ എത്തി പ്രതിഷേധം അറിയിച്ചു.
യോഗം അവസാനിച്ച് എല്ലാ പാർട്ടി പ്രവർത്തകരും പിരിഞ്ഞ് പോയതിനു ശേഷം പഞ്ചായത്ത് പ്രസിഡന്റും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ സ. പി.എസ് മോഹനൻ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആഫിസിലേക്ക് പോകാൻ നിൽക്കുമ്പോൾ ബി.ജെ.പി കക്കാട് വാർഡ് മെമ്പർ മദ്യപിച്ച് യോഗസ്ഥലത്ത് എത്തി സ. പി.എസ് മോഹനനെ അസഭ്യം പറയുകയും ചെയ്തു. ഈ സമയം പെരുനാട് എസ്.ഐ ഉൾപ്പെടെ 15 ഓളം പോലിസ് സംഘം അവിടെ ഉണ്ടായിരുന്നു. പോലിസും മെമ്പറുടെ ബന്ധുക്കളും ചേർന്ന് മെമ്പറ് മാറ്റികൊണ്ടു പോയിട്ടും അരുൺ നിർത്താതെ അസഭ്യം പറയുകയായിരുന്നു. ഇത് അറിഞ്ഞ പാർട്ടി പ്രവർത്തകർ വരുകയും, അവിടെ ഉന്തും തള്ളും നടക്കുകയും ചെയ്തു.
വിഷയത്തെ തുടർന്ന് സി.പി.എം നേരത്തെ ബ്രാഞ്ച് ആഫീസ് ആയി ഉപയോഗിച്ച ബി.ജെ.പി വാർഡ് മെമ്പർ അരുൺ അനിരുദ്ധന്റ അച്ചന്റെ അനിയന്റെ കെട്ടിടം ഒഴിയണം എന്നും ഈ സഹചര്യത്തിൽ പാർട്ടി ആഫീസ് അവിടെ തുടർന്നാൽ ബന്ധുക്കൾ തമ്മിൽ പിണങ്ങേണ്ടി വരും എന്നും കടയുടെ ഉടമ മരിച്ചുപോയ പ്രസന്നന്റ ഗൾഫിലുള്ള ഭാര്യ ഫോണിലൂടെ ആവശ്യപ്പെടുകയും മുറി ഒഴിഞ്ഞ് നൽകുകയും ചെയ്തതാണ്.
എന്നാൽ ഇന്നലെ ബി.ജെ.പി ആ കടമുറിയുടെ മുൻമ്പിൽ യോഗം നടത്തുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച എല്‍ ഡി എഫ് പ്രചരണ ബോർഡുകൾ പുറത്ത് കളഞ്ഞ് സി.പി.ഐ[ എം] ഓഫീസ് ബി.ജെ.പി ഓഫീസ് ആക്കി എന്ന് വ്യാജ പ്രചരണം നടത്തി നാട്ടിൽ കലാപത്തിനു ശ്രമിക്കുകയുമാണ് ചെയ്യുന്നത്.
വസ്തുത ഇതായിരിക്കേ ആർക്ക് വേണ്ടിയാണ് ഇത്തരം കള്ള പ്രചരണങ്ങൾ നടത്തുന്നത്. സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കും കുടുബാങ്ങൾക്കും എതിരെയുള്ള വ്യാജ അപവാദ പ്രചരണങ്ങൾ അവസാനിപ്പിച്ചില്ലങ്കിൽ സി.പി.എം ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്ത് വരും. ഇത്തരം അപവാദ പ്രചരണങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങൾ മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
റോബിൻ കെ തോമസ്
സെക്രട്ടറി
സി പി ഐ [എം] പെരുനാട് ലോക്കൽ കമ്മിറ്റി






