Sorry, you need to enable JavaScript to visit this website.

വാക്‌സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല- ആരോഗ്യമന്ത്രാലയം

റിയാദ്- കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് രണ്ടാഴ്ച പൂര്‍ത്തിയായവര്‍ക്ക് ക്വാറന്റൈന്‍ അടക്കമുള്ള കോവിഡ് വ്യാപന നിയന്ത്രണനടപടികള്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലായവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. എന്നാല്‍ വാക്‌സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്ക് അതിന്റെ ആവശ്യമില്ല. എന്നാല്‍ മാസ്‌ക് അടക്കമുള്ള മറ്റ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. കോര്‍ട്ടിസോണ്‍ അടക്കമുള്ള സ്‌പ്രേകള്‍ ഉപയോഗിക്കുന്ന ശ്വാസകോശരോഗികള്‍ എത്രയും പെട്ടെന്ന് വാക്‌സിനെടുക്കണം. അവരുടെ രോഗാവസ്ഥ വാക്‌സിനെടുക്കുന്നതിന് തടസ്സമല്ല. അദ്ദേഹം പറഞ്ഞു.

Tags

Latest News