Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം- ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേജി​ലെ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍നിന്നാണ് മ​ന്ത്രി കു​ത്തി​വെ​പ്പെ​ടു​ത്ത​ത്.  വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​ന് ശേ​ഷം അ​ര​മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞു.

നേ​ര​ത്തെ, മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​രി​ല്‍ ആ​ദ്യം കോ​വി​ഡ് പ്രതിരോധ കുത്തിവെപ്പെടുത്തത്  അ​ദ്ദേ​ഹ​മാ​ണ്.

60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്കും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​മുള്ള 45- 59 പ്രാ​യ​ക്കാ​ര്‍​ക്കു​മാ​ണ് ര​ണ്ടാം ഘ​ട്ട വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്.

 

Latest News