തിരുവനന്തപുരം- ആരോഗ്യമന്ത്രി കെ.കെ.ശൈലജ കോവിഡ് വാക്സിന് സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് വാക്സിനേഷന് കേന്ദ്രത്തില്‍നിന്നാണ് മന്ത്രി കുത്തിവെപ്പെടുത്തത്. വാക്സിൻ സ്വീകരിച്ചതിന് ശേഷം അരമണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞു.
നേരത്തെ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് വാക്സിന് സ്വീകരിച്ചിരുന്നു. സംസ്ഥാനത്തെ മന്ത്രിമാരില്‍ ആദ്യം കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തത് അദ്ദേഹമാണ്.
60 വയസിന് മുകളിലുള്ളവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നമുള്ള 45- 59 പ്രായക്കാര്ക്കുമാണ് രണ്ടാം ഘട്ട വാക്സിനേഷൻ നൽകുന്നത്.






