കണ്ണൂർ- കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർഥിയെ ഓട്ടോ ഡ്രൈവർ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു. സഹപാഠിക്കൊപ്പം നടന്നതിനാണ് ഓട്ടോ ഡ്രൈവറുടെ മർദ്ദനം. കണ്ണൂരിലെ പാനൂരിലാണ് സംഭവം. എന്തിനാണ് പെൺകുട്ടിക്കൊപ്പം നടക്കുന്നത് എന്നാരോപിച്ചാണ് ഡ്രൈവർ മർദ്ദിച്ചത്. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. പോലീസിൽ പരാതി നൽകിയപ്പോൾ മധ്യസ്ഥതക്ക് ശ്രമിക്കാനാണ് പോലീസ് നിർദ്ദേശം നൽകിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.







