Sorry, you need to enable JavaScript to visit this website.

ടൂറിസ്റ്റ്, വിസിറ്റ് വിസക്കാര്‍ക്ക് യു.എ.ഇ കാലാവധി നീട്ടി നല്‍കി

ദുബായ്- സന്ദര്‍ശക, ടൂറിസ്റ്റ് വിസകളിലെത്തി തിരിച്ചുപോകാനുള്ള സമയം കഴിഞ്ഞവര്‍ക്ക്  ഈ മാസം 31 വരെ കാലാവധി നീട്ടി യു.എ.ഇ.  ഇന്ത്യന്‍ നയതന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. സമയം നീട്ടി നല്‍കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഡിസംബര്‍ 27ന് ഉത്തരവിട്ടിരുന്നു.
സന്ദര്‍ശക, ടൂറിസ്റ്റ് വിസയിലെത്തി 2020 ഡിസംബര്‍ 28ന് മുന്‍പ് സമയപരിധി കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇവര്‍ക്ക് ഈ മാസം 31 വരെ പിഴയടയ്ക്കാതെയും മറ്റു ഫീസുകള്‍ നല്‍കാതെയും രാജ്യത്ത് താമസിക്കാം.  
കോവിഡ് ദുരിതമനുഭവിക്കുന്ന മലയാളികളടക്കമുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ക്കും വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ യു.എ.ഇയില്‍ കുടുങ്ങിപ്പോയ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കും തീരുമാനം ഗുണകരമാകും.

 

Tags

Latest News