യു.എ.ഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 22 ശതമാനം കുറവ്

അബുദാബി- യു.എ.ഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 22 ശതമാനം കുറവ് രേഖപ്പെടുത്തി. കോവിഡ് ബാധിതരായ 17 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയില്‍ മരിച്ചു. പുതുതായി 2,526 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 1,107 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ലോകത്ത് ഏറ്റവും വേഗത്തില്‍ വാക്‌സിനേഷന്‍ നടത്തുന്ന രാജ്യമാണ് യു.എ.ഇ. ഈ വാരമാദ്യം ആകെ 60 ലക്ഷം പേര്‍ക്കു വാക്‌സിന്‍ നല്‍കി. പുതുതായി 175,033 പേര്‍ക്കു കോവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 30.8 ദശലക്ഷമായതായി അധികൃതര്‍ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമായി നടക്കുന്നു. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന വിവിധ എമിറേറ്റുകളില്‍ ശക്തമായി തുടരുകയാണ്.

 

 

Latest News