Sorry, you need to enable JavaScript to visit this website.

ഒമാനില്‍ രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടും

മസ്കത്ത്-ഒമാനില്‍ കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെ വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനം. മാർച്ച് നാല് മുതല്‍ 20 വരെയാണ് രാത്രി സമയത്ത് കടകളും മറ്റും അടച്ചിടാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി നിർദേശിച്ചത്.

റെസ്റ്റോറന്‍റുകളും കഫേകളും ടൂറിസം കേന്ദ്രങ്ങളിലെ കഫ്റ്റീരിയകളും ഹോം ഡെലിവറി സേവനങ്ങളും രാത്രി വിലക്കിയിട്ടുണ്ട്. പെട്രോള്‍ പമ്പുകള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ ഫാർമസികള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും കോവിഡ് കേസുകളും മരണങ്ങളും വർധിച്ചതിനെ തുടർന്നാണ് എല്ലാ ഗവർണറേറ്റുകള്‍ക്കും ബാധകമായ പുതിയ നിർദേശം പുറപ്പെടുവിച്ചത്.

Latest News