Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോടതിയില്‍ ഹാജരായില്ല, കങ്കണക്ക് അറസ്റ്റ് വാറണ്ട്

മുംബൈ- ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതി സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന നടി കങ്കണ റണാവത്തിനെതിരെ മുംബൈയിലെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. മാര്‍ച്ച് ഒന്നിന് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് ഫെബ്രുവരി ഒന്നിന് അന്ധേരി മെട്രോപോളിറ്റണ്‍ മജിസ്‌ട്രേറ്റ് കോടതി കങ്കണക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ അവര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് ആര്‍.ആര്‍. ഖാന്‍ വാറണ്ട് പുറപ്പെടുവിച്ചത്.
നടിക്ക് സമന്‍സയച്ച നടപടി ചട്ടപ്രകാരമല്ലെന്ന് അവരുടെ അഭിഭാഷകന്‍ റിസ്‌വാന്‍ സിദ്ദിഖി വാദിച്ചു. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ കങ്കണക്കെതിരെ ജാമ്യം ലഭിക്കാത്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് ജാവേദ് അക്തറുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ ആവശ്യപ്പെട്ടത്. നടിയുടെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്നാണ് കോടതി ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചത്.

 

Latest News