എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 60 കാരന്‍ അറസ്റ്റില്‍

ഭദോഹി- ഉത്തർപ്രദേശിലെ ഭദോഹി ജില്ലയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 60 കാരനെ അറസ്റ്റ് ചെയ്തു. ഗ്യാൻപൂർ പോലീസ് സ്റ്റേഷൻ പ്രദേശത്താണ് സംഭവം.

വെള്ളിയാഴ്ച വിറക് ശേഖരിക്കാനായി പെൺകുട്ടി ഗ്രാമത്തിന് പുറത്ത് വയലിലേക്ക് പോയ സമയത്താണ് സംഭവമെന്ന് ഗ്യാൻപൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ മുഹമ്മദ് ആലംഗിർ പറഞ്ഞു.

പ്രതി പെൺകുട്ടിയെ പിന്തുടർന്ന് വയലിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ആളുകൾ സഹായത്തിനായി ഓടിയെത്തി.

കുടുംബാംഗങ്ങൾ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.ഓടി രക്ഷപ്പെട്ട പ്രതിയെ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

കേസ് രജിസ്റ്റർ ചെയ്ത ശേഷം കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി എസ്എച്ച്ഒ അറിയിച്ചു.

 

Latest News