Sorry, you need to enable JavaScript to visit this website.

മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുല്ലക്കുട്ടി സ്ഥാനാർഥിയാകുമെന്ന് സൂചന

മലപ്പുറം- മലപ്പുറം ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി വൈസ് പ്രസിഡന്‍റ് എ.പി. അബ്​ദുല്ലക്കുട്ടിയെ പരിഗണിക്കുന്നു. മുസ്​ലിം ഭൂരിപക്ഷ മണ്ഡലമായ മലപ്പുറത്ത്​ ന്യൂപക്ഷത്തിൽനിന്നുള്ള  സ്ഥാനാർഥിയെ തന്നെ നിർത്തി മത്സരം ശക്തമാക്കാനാണ് ബി.ജെ.പിയുടെ ആലോചന. 

കഴിഞ്ഞ തവണ പാലക്കാട്​ മേഖല പ്രസിഡൻറ്​ വി. ഉണ്ണികൃഷ്​ണൻ മാസ്​റ്ററായിരുന്നു എൻ.ഡി.എ സ്ഥാനാർഥി. 82,332 വോട്ടുകളാണ്​​ ലഭിച്ചത്​. ജയസാധ്യത ഇല്ലെങ്കിലും മത്സരം കടുപ്പിക്കാനാകുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു.

നിയമ സഭ തെരഞ്ഞെടുപ്പിൽ തവനൂർ, വള്ളിക്കുന്ന്​ എന്നീ മണ്ഡലങ്ങളാണ്​ ബി.ജെ.പി വിജയ പ്രതീക്ഷ പുലർത്തുന്നത്​. കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേർന്ന മലപ്പുറം നഗരസഭ മുൻ ചെയർമാൻ സാധു റസാഖിനെ മലപ്പുറത്തോ വേങ്ങരയിലോ മത്സരിപ്പിക്കാൻ ആലോചിക്കുന്നുണ്ട്​​.

Latest News