താമരശേരി ബിഷപ്പുമായി ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി

തിരുവമ്പാടി- നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയേലുമായി ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. പി.കെ കുഞ്ഞാലിക്കുട്ടിയും എംകെ മുനീറുമാണ് ചർച്ച നടത്തിയത്. സഭയുടെ വിയോജിപ്പുകൾ പരിഹരിച്ചിട്ടുണ്ടെന്ന് ലീഗ് നേതാക്കൾ വ്യക്തമാക്കി. തിരുവമ്പാടിയിൽ തുടർച്ചയായി ലീഗ് ആണ് മത്സരിക്കുന്നതെങ്കിലും ഇത്തവണ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 
കോഴിക്കോട് ജില്ലയിലെ ക്രിസ്ത്യൻ കുടിയേറ്റ പ്രദേശങ്ങളായ കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളടങ്ങുന്ന കിഴക്കൻ മലയോര മേഖലയാണ് തിരുവമ്പാടി. സഭയുടെ പിന്തുണയ്ക്കും വലിയ പ്രാധാന്യമാണിവിടെയുള്ളത്.
 

Latest News