Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദിലേക്ക് ഹൂത്തികളുടെ മിസൈൽ, സഖ്യസേന തകർത്തു-video

റിയാദ്- സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനുനേരെ ശനിയാഴ്ച രാത്രി ഹൂത്തികള്‍ തൊടുത്ത മിസൈല്‍ അറബ് സഖ്യസേന തകർത്തു. തലസ്ഥാനത്ത് വന്‍സ്ഫോടന ശബ്ദം കേട്ടിരുന്നു. വടക്കു പടിഞ്ഞാറന്‍ നഗരമായ ഖമീസ് മുശൈത്തും ജിസാനും ലക്ഷ്യാക്കി അയച്ച രണ്ട് ഡ്രോണുകളും തകർത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുർക്കി അല്‍ മാലികി പറഞ്ഞു.

സിവിലിയന്‍ കേന്ദ്രങ്ങളിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും മിസൈലുകളും അയച്ച് ഹൂത്തികള്‍ യുദ്ധക്കുറ്റം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ജനങ്ങളുടെ സുരക്ഷക്കാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേണല്‍ തുർക്കി അല്‍ മാലിക്കി കൂട്ടിച്ചേർത്തു.

ഹൂത്തികള്‍ അയച്ച രണ്ട് ഡ്രോണുകളും ഒരു മിസൈലും വെള്ളിയാഴ്ച ലക്ഷത്തിലെത്തുന്നതിനുമുമ്പ് സഖ്യസേന തകർത്തിരുന്നു.

Latest News