Sorry, you need to enable JavaScript to visit this website.

2000 കോടി ദിര്‍ഹത്തിന്റെ പ്രതിരോധ കരാറുകളുമായി യു.എ.ഇ

അബുദാബി-യു.എ.ഇ അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനം സമാപിച്ചു. ഐഡെക്‌സ്, നവെഡെക്‌സ് എന്ന് പേരിട്ട മേളയില്‍ യു.എ.ഇ. സായുധസേന ഒപ്പുവെച്ചത് 2000 കോടിയിലധികം ദിര്‍ഹത്തിന്റെ കരാറുകള്‍.
ദേശീയ, അന്തര്‍ദേശീയ കമ്പനികളുമായാണ് 18ഓളം കരാറുകള്‍ ഒപ്പിട്ടത്.  പ്രതിരോധ വാഹനങ്ങള്‍, ഉപകരണങ്ങള്‍, സേവനങ്ങള്‍ എന്നിവ സ്വായത്തമാക്കുന്നതിന് വേണ്ടിയുള്ള കരാറുകളാണ് ഇവ.

ലെക്ലെര്‍ക് ടാങ്കറുകളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 92,947,500 ഡോളര്‍, ബെല്‍ 407 മള്‍ട്ടിറോള്‍ ഹെലികോപ്റ്ററിനായി 22 കോടി ദിര്‍ഹം, എയര്‍ ഡിഫന്‍സ് കമാന്‍ഡ് എഫ്.ബി.എം. 21 ഫ്യൂസുകള്‍ക്കായി 9 കോടി ദിര്‍ഹം, കരസേനയുടെ വെടിമരുന്നുകള്‍ക്ക് 4 കോടി ദിര്‍ഹം, വ്യോമസേനയുടെ എംകെ82, എം.കെ.81 ബോംബുകള്‍ക്കായി 9 കോടി ദിര്‍ഹം, പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ് കമാന്‍ഡിനായി ഡ്രോണ്‍ സംവിധാനങ്ങള്‍, ലോഞ്ച് പാഡുകള്‍, ഗ്രൗണ്ട് കണ്‍ട്രോള്‍ യൂണിറ്റുകള്‍ എന്നിവക്കുവേണ്ടി 5 കോടി ദിര്‍ഹം, മിറാഷ് വിമാനങ്ങള്‍ വികസിപ്പിക്കുന്നതിനായി 11 കോടി ദിര്‍ഹം, അഗ്‌നിശമന സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്ലാക്ക് ഹോക്ക് ക്രാഫ്റ്റിന് 5 കോടി ദിര്‍ഹം തുടങ്ങിയവയെല്ലാം കരാറുകളില്‍ ഉള്‍പ്പെടുന്നു.

 

Latest News