ബൈക്ക് പോസ്റ്റിലിടിച്ച് മുന്‍പ്രവാസി മരിച്ചു

അങ്കമാലി- ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പാറക്കടവ് കോടുശേരി വട്ടപ്പറമ്പ് മുല്ലേപ്പറമ്പിൽ പരേതനായ തോമസിന്റെ മകൻ എം.ടി.ജിസ്മോൻ (34) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങി വരവേ വെളളിയാഴ്ച രാത്രി 12 മണിയോടെ പുളിയനം പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അങ്കമാലി കരയാംപറമ്പിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു .

സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തി. അവിവാഹിതനാണ്. മാതാവ് മറിയാമ്മ. സഹോദരങ്ങൾ: ജോബി, ജോഷി, ജിനോയ്.

Latest News