ന്യൂദൽഹി- പശ്ചിമ ബംഗാളിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇടത്-കോൺഗ്രസ് റാലിയിൽ നിന്ന് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി പിന്മാറി.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചാണ് റാലിയിൽ നിന്ന് രാഹുൽ പിന്മാറിയതെന്നാണ് റിപ്പോർട്ടി. രാഹുല്‍ റാലിയില്‍ പങ്കെടുത്താല്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ ആയുധമാക്കുമെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ പാർട്ടി നേതാക്കള്‍ സമ്മർദം ചെലുത്തിയിരുന്നു.
ബംഗാളിൽ കോൺഗ്രസും ഇടത് പാർട്ടികളും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.






