കേരള നേതാക്കളുടെ സമ്മർദം; ബംഗാളിലെ ഇടത്-കോണ്‍ഗ്രസ് റാലിയില്‍ രാഹുല്‍ പങ്കെടുക്കില്ല

ന്യൂ​ദ​ൽ​ഹി- പ​ശ്ചി​മ ബം​ഗാ​ളി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കാനിരിക്കുന്ന ഇ​ട​ത്-​കോ​ൺ​ഗ്ര​സ് റാ​ലി​യി​ൽ നി​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും വയനാട് എം.പിയുമായ രാ​ഹു​ൽ ഗാ​ന്ധി പി​ന്മാ​റി.

കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് റാ​ലി​യി​ൽ നി​ന്ന് രാ​ഹു​ൽ പി​ന്മാ​റി​യ​തെ​ന്നാ​ണ് റിപ്പോർട്ടി. രാഹുല്‍ റാലിയില്‍ പങ്കെടുത്താല്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ ആയുധമാക്കുമെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ പാർട്ടി നേതാക്കള്‍ സമ്മർദം ചെലുത്തിയിരുന്നു.

ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സും ഇ​ട​ത് പാ​ർ​ട്ടി​ക​ളും ഒ​രു​മി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.

 

 

 

Latest News