കാറപകടം: റാസൽഖൈമയിൽ സഹോദരങ്ങൾ മരിച്ചു

റാസൽഖൈമ- ശമാൽ ഏരിയയിലേക്കുള്ള എമിറേറ്റ്‌സ് ബൈപ്പാസിൽ ഇന്നലെ നടന്ന കാറപകടത്തിൽ സഹോദരങ്ങൾ ദാരുണമായി മരിച്ചു. 17 ഉം 20 ഉം വയസ്സുള്ള സ്വദേശി യുവാക്കളാണ് മരിച്ചത്. 
ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് റാസൽഖൈമ പോലീസ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റ് മേധാവി ബ്രിഗേഡിയർ അഹമ്മദ് അൽസാം അൽനഖ്ബി പറഞ്ഞു. കാർ പലതവണ മറിഞ്ഞു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
 

Tags

Latest News