യു.എ.ഇയിൽ മഴക്ക് സാധ്യത

അബുദാബി - യു.എ.ഇയുടെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്തിരുന്നു. അതേസമയം അന്തരീക്ഷ താപനിലയിൽ വലിയ മാറ്റമില്ല. പലയിടത്തും അന്തരീക്ഷം മേഘാവൃതമായാണ് കാണുന്നത്. വടക്ക് കിഴക്കൻ ഭാഗങ്ങളിലാണ് മഴക്ക് കൂടുതൽ സാധ്യതയുള്ളത്. താപനില ഇനിയും കുറയുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മൂടൽ മഞ്ഞിനും സാധ്യതയുണ്ട്. താപനില വീണ്ടും കുറഞ്ഞ് പിന്നീട് കാലാവസ്ഥാ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Tags

Latest News