Sorry, you need to enable JavaScript to visit this website.

പതിനൊന്നിരട്ടി  മരണ സാധ്യത, കൊറോണയുടെ  കാലിഫോര്‍ണിയന്‍ വകഭേദം വ്യാപിക്കുന്നു

ലോസ് ഏഞ്ചല്‍സ്- ലോകത്തെ കൂടുതല്‍ ഭീതിയിലാഴ്ത്തി കൊറോണയുടെ അതിമാരകമായ കാലിഫോര്‍ണിയന്‍ വകഭേദം വ്യാപിക്കുന്നു. കൊറോണയുടെ ലണ്ടന്‍, കെന്റ്,ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങളെ അപേക്ഷിച്ചു 11 ഇരട്ടി മരണസാധ്യതയുള്ളതാണ് കാലിഫോര്‍ണിയന്‍ വകഭേദം. കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ, ബി 1.427/ബി. 1. 429 എന്ന വകഭേദമാണ് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.
ഈ ഇനം വൈറസ് ബാധയുണ്ടായാല്‍, മറ്റിനങ്ങള്‍ ബാധിച്ചാല്‍ ഉണ്ടാകുന്നതിനെക്കാള്‍ ഏറെ വൈറല്‍ ലോഡ് ഉണ്ടാകും എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മനുഷ്യ ശരീരത്തില്‍, ഒരു നിശ്ചിതവ്യാപ്തം സ്രവത്തില്‍ കാണപ്പെടുന്ന വൈറസിന്റെ അളവിനെയാണ് വൈറല്‍ ലോഡ് എന്നു പറയുന്നത്.മാത്രമല്ല, ഇതിന് കെന്റ്‌സൗത്ത് ആഫ്രിക്കന്‍ബ്രസീല്‍ ഇനങ്ങളെ പോലെ തന്നെ അതിവേഗം സംക്രമിക്കുവാനുള്ള കഴിവുമുണ്ട്. ഇതിലൊക്കെ ഭയാനകമായ കാര്യം, ബാധയേറ്റയാളുടേ മരണത്തിന് മറ്റിനങ്ങള്‍ ബാധിച്ചാലുള്ളതിനേക്കാളേറെ 11 ഇരട്ടി സാധ്യതയുണ്ട് എന്നതാണ്.
2020 മെയ് മാസത്തിലാണ് ഈ ഇനം വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. എന്നാല്‍ ഒക്ടോബര്‍ വരെ അത് വ്യാപകമല്ലായിരുന്നു.അടുത്തകാലത്ത്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, സാന്‍ഫ്രാന്‍സിസ്‌കോ, 2020 സെപ്റ്റംബറിനും 2021 ജനുവരിക്കും ഇടയിലായി ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടത് 50 ശതമാനത്തിലധികം സാമ്പിളുകളില്‍ ഈ വൈറസിന്റെ സാന്നിദ്ധ്യമുണ്ടെന്നാണ്. കാലിഫോര്‍ണിയയില്‍ ഇപ്പോള്‍ ഏറ്റവും അധികം പകരുന്നത് ഈ ഇനത്തില്‍ പെട്ട വൈറസാണ്. മാര്‍ച്ച് മാസം അവസാനത്തോടെ കാലിഫോര്‍ണിയയിലെ കോവിഡ് രോഗികളില്‍ 90 ശതമാനം പേരിലും ഈ വൈറസിന്റെ സാന്നിദ്ധ്യമായിരിക്കും കാണാനാകുക.മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് 19 മുതല്‍ 24 ഇരട്ടി അധിക വ്യാപനശേഷിയുള്ള ഈ ഇനത്തിന് മനുഷ്യശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അതിവേഗം പെറ്റുപെരുകാനും കഴിയും. അതുകൊണ്ടുതന്നെ മറ്റിനങ്ങളേക്കാല്‍ ഇരട്ടിയിലധികം വൈറല്‍ ലോഡ് ഇത് ബാധിച്ചാല്‍ ഉണ്ടാകും. വൈറസിനെ നേരിടാന്‍ ശരീരം സ്വാഭാവികമായി രൂപപ്പെടുത്തുന്നതോ വാക്‌സിന്റെ സഹായത്താല്‍ രൂപപ്പെടുന്നതോ ആയ ആന്റിബോഡികളെ പ്രതിരോധിക്കാനും ഇതിന് കഴിവുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഈ വൈറസ് എത്തിപ്പെട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന കാര്യം ഉറപ്പാണ്.
 

Latest News