Sorry, you need to enable JavaScript to visit this website.

ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും പത്താനില്‍  ഒരുമിക്കുന്നു 

മുംബൈ-ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താനിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന പത്താനില്‍ എക്സ്റ്റന്‍ഡഡ് കാമിയോ റോളിലാണ് സല്‍മാന്‍ എത്തുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. തന്റെ  ഒരു ജനപ്രിയ കഥാപാത്രത്തെയാണ് 'പത്താനി'ല്‍ സല്‍മാന്‍ ആവര്‍ത്തിക്കുന്നത്. 'ടൈഗര്‍' സിരീസിലെ നായക കഥാപാത്രമായ അവിനാഷ് സിംഗ് റാത്തോറായാണ് സല്‍മാന്‍ എത്തുന്നത്. ബോളിവുഡിന്റെ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


 

Latest News