മുകേഷ് അംബാനിയുടെ വസതിക്ക് സമീപം ബോംബ് നിറച്ച കാര്‍

മുംബൈ- വ്യവസായി മുകേഷ് അമ്പാനിയുടെ മുംബൈയിലെ വസതിക്ക് സമീപം ബോംബ് നിറച്ച കാര്‍ കണ്ടെത്തി. അംബാനിയുടെ വീടിന് ഏതാനും മീറ്ററുകള്‍ അകലെയാണു സ്‌ഫോടക വസ്തുക്കള്‍  നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ ബോംബ് സ്!ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആണ് സംഭവത്തെക്കുറിച്ച് വിശദമാക്കിയത്.സത്യം ഉടന്‍ പുറത്തുവരും എന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദ വിരുദ്ധ സേനയും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്.
 

Latest News