Sorry, you need to enable JavaScript to visit this website.

'നിർഭയ ജീവിതം സുരക്ഷിത സമൂഹം' സൗദി പ്രവാസി സംഗമം സംഘടിപ്പിക്കുന്നു

ദമാം- വിസ്ഡം ഇസ്‌ലാമിക് ഓർഗൈസേഷൻ 'നിർഭയ ജീവിതം സുരക്ഷിത സമൂഹം' എന്ന പ്രമേയത്തിൽ പ്രഖ്യാപിച്ച ത്രൈമാസ കാമ്പയിന്റെ ഭാഗമായി സൗദിയിൽ പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. അടുത്ത വെള്ളിയാഴ്ച ഉച്ചക്ക് 1.15 മുതൽ ഓൺലൈൻ പ്ലാറ്റ്‌ഫോം സൂം യൂട്യൂബ്, ഫെയ്‌സ്ബുക്ക് എന്നിവയിലൂടെ സംഘടിപ്പിക്കുന്ന ചടങ്ങിൽ നാട്ടിലും പ്രവാസ ലോകത്ത് നിന്നുമുള്ള മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ തല കോ-ഓർഡിനേഷൻ പ്രവർത്തക സമിതി വാർത്താകുറിപ്പിൽ അറിയിച്ചു.
കാമ്പയിനിന്റെ ഭാഗമായി സമൂഹത്തിലെ നാനാ വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു പരിഹാരങ്ങൾ നിർദേശിക്കുവാൻ ഡോക്ടേഴ്‌സ് കോൺഫറൻസ്, എൻജിനീയറിംഗ് സംഗമം, വിദ്യാർഥി സമ്മേളനം, ഖത്തീബ് സംഗമം, മഹല്ല് കോൺഫറൻസ്, മോട്ടോർ തൊഴിലാളി സംഗമം തുടങ്ങി വിവിധ പരിപാടികൾ നടന്നു കഴിഞ്ഞതായി സംഘാടകർ വ്യക്തമാക്കി.
പ്രവർത്തക സമിതി യോഗത്തിൽ റിയാദ് ഇസ്‌ലാഹി കോ-ഓർഡിനേഷൻ ചെയർമാൻ അഡ്വ. ഹബീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. അർഷദ് ബിൻ ഹംസ ജുബൈൽ, ഡോ. മുഹമദ് ശഹീർ ഖമീസ് മുശൈത്ത്, ഉമർ ശരീഫ്, നൗഷാദ് കാസിം ദമാം, സക്കരിയ്യ സാഹിബ് അൽകോബാർ, ഇഖ്ബാൽ ആമ്പത്ത്,
ഫൈസൽ വാഴക്കാട് ജിദ്ദ എന്നിവർ സംസാരിച്ചു. പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ചർച്ച ചെയ്തു പരിഹാരങ്ങൾ നിർദേശിക്കാൻ വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ഡിസ്‌കഷൻ ആണ് പ്രവാസി സംഗമത്തിന്റെ പ്രധാനപ്പെട്ട സെഷൻ. പ്രവാസികൾക്ക് അവരുടെ ചോദ്യങ്ങൾ ഗൂഗിൾ ഫോം വഴി അറിയിക്കുവാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
 

Tags

Latest News