നാദാപുരം- ചെക്യാട് വീടനകത്തുവെച്ച് തീപ്പൊളളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ നാലാമത്തയാളും മരിച്ചു. പാറാട് ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ളാസ് വിദ്യാർഥിയായ സ്റ്റെഫിൻ(14) ആണ് മരിച്ചത്.
സ്റ്റെഫിന്‍റെ അമ്മ കീറിയ പറമ്പത്ത് രാജുവിൻ്റെ ഭാര്യ റീന (40)ഇന്ന് ഉച്ചയോടെ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയില്‍ മരിച്ചിരുന്നു.
റീനയുടെ ഭർത്താവ് രാജു കഴിഞ്ഞ ചൊവ്വാഴ്ച്ചയും മൂത്ത മകൻ സ്റ്റാലിഷ് (17) ബുധനാഴ്ച്ചയും മരണപ്പെട്ടിരുന്നു. ചൊവ്വാഴ്ച്ച പുലർച്ചെയോടെയാണ് വീടിനകത്ത് വെച്ച് നാല് പേർക്കും തീപ്പൊള്ളലേറ്റത്. രാജുവും റീനയും തമ്മിൽ കലഹം പതിവായിരുന്നുവെന്ന് പറയുന്നു.
മക്കളോടൊപ്പം സമീപത്തെ വീട്ടിലെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്ക് പോയി പുലർച്ചെയോടെ തിരിച്ചെത്തിയ ഇവരെ ഉറങ്ങിക്കിടക്കുമ്പോൾ രാജു തീവെച്ചന്നാണ് കരുതുന്നത്. ഇളയ മകൻ സ്റ്റഫിൻ കൂടി മരിച്ചതോടെ കുടുംബത്തിലെ നാല് പേരും മരിച്ചു. പോലീസ് അന്വേഷണം നടത്തിവരികയാണ്.






