Sorry, you need to enable JavaScript to visit this website.

നീരവ് മോഡിയെ വിട്ടുകിട്ടും; ഇന്ത്യയുടെ അപേക്ഷ ബ്രിട്ടീഷ് കോടതി അംഗീകരിച്ചു

ല​ണ്ട​ൻ-  ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടി രാജ്യം വി​ട്ട നീ​ര​വ് മോ​ഡിയെ കൈ​മാ​റാ​നു​ള്ള ഇ​ന്ത്യ​യു​ടെ അ​പേ​ക്ഷ ല​ണ്ട​നി​ലെ കോ​ട​തി അം​ഗീ​ക​രി​ച്ചു. ഇ​ന്ത്യ ന​ൽ​കി​യ ജ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ തൃ​പ്തി​ക​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തിയ ശേഷമാണ് വെ​സ്റ്റ് മി​നി​സ്റ്റ​ർ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

കേ​സി​ൽ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ നീ​ര​വ് മോ​ഡി ശ്ര​മി​ച്ചു​വെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. നാ​ടു​ക​ട​ത്തി​യാ​ല്‍ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​മെ​ന്ന മോ​ഡിയു​ടെ വാ​ദം ത​ള്ളി​യ കോ​ട​തി പ്രതിക്ക്  ഇ​ന്ത്യ​യി​ൽ നീ​തി ല​ഭി​ക്കു​മെ​ന്നും ചൂണ്ടിക്കാട്ടി.  ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന നീരവ് മോ​ഡിയു​ടെ വാ​ദ​വും കോ​ട​തി അംഗീകരിച്ചില്ല.

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ നി​ന്ന് വ്യാ​ജ ക​ത്തു​ക​ൾ സൃ​ഷ്ടി​ച്ച് സ്വ​ന്തം ക​മ്പ​നി​ക​ളി​ലേ​ക്ക് പ​ണം ത​ട്ടി​യെ​ന്നാ​ണ് നീ​ര​വ് മോ​ഡിക്കെ​തി​രാ​യ കേ​സ്. നീ​ര​വ് മോ​ഡി​യും ബ​ന്ധു​വാ​യ മെ​ഹു​ൽ ചോ​ക്സി​യും ചേ​ർ​ന്ന് 14,000  കോ​ടി രൂ​പ​യു​ടെ വാ​യ്പ ത​ട്ടി​യെ​ന്നാണ് സി​ബി​ഐ ബ്രിട്ടീഷ് കോ​ട​തി​യി​ൽ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ൽ പ​റ​ഞ്ഞിരുന്നത്.

Latest News