Sorry, you need to enable JavaScript to visit this website.

എന്തേ ഈ കൊച്ചു പെണ്‍കുട്ടികള്‍ ഇങ്ങിനെ? -മംമ്ത 

പേരാമ്പ്ര-നിഷ്‌കളങ്കമായ മനസ് ഇപ്പോഴത്തെ കുട്ടികള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു നടി മംമ്ത മോഹന്‍ദാസ്. തന്റെ പുതിയ സിനിമയ്ക്കായി 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി ഒരു കാസ്റ്റിങ് കോള്‍ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് ഒരു സംവിധായകന്‍ പറഞ്ഞ ചില കാര്യങ്ങള്‍ തുറന്നു പറയുകയാണ് മംമ്ത.കാസ്റ്റിങ് കോള്‍ പ്രകാരം അഭിമുഖത്തിനായി എത്തിച്ചേര്‍ന്ന കുട്ടികളെല്ലാം തങ്ങള്‍ മുതിര്‍ന്നവരായി കഴിഞ്ഞു എന്ന് സ്ഥാപിക്കാനായി നടത്തിയ ശ്രമത്തെ കുറിച്ചായിരുന്നു സംവിധായകന്‍ വിഷമത്തോടെ തന്നോട് പറഞ്ഞതെന്ന് മംമ്ത അഭിമുഖത്തില്‍ പറയുന്നു.
നടി, ഗായിക, നിര്‍മ്മാതാവ് എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം വിജയം നേടിയിട്ടുണ്ടല്ലോ എന്നും പുതിയ തലമുറയോട് എന്താണ് പ റയാനുള്ളത് എന്ന ചോദ്യത്തിനുമായിരുന്നു പുതിയ തലമുറയിലെ കുട്ടികളെ കുറിച്ച് മംമ്ത മനസുതുറന്നത്.
'നിഷ്‌ക്കളങ്കമായ ഒരു മനസ് ഇപ്പോഴത്തെ കുട്ടികള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടുത്തിടെ എന്നോട് ഒരു സംവിധായകന്‍ ഏറെ വിഷമത്തോടെ പറഞ്ഞ ഒരു കാര്യമുണ്ട്. അദ്ദേഹം തന്റെ ചിത്രത്തിന് വേണ്ടി കാസ്റ്റിംഗ് കോള്‍ വിളിച്ചു. 12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെയായിരുന്നു അവര്‍ക്ക് വേണ്ടത്. പക്ഷേ തങ്ങള്‍ മുതിര്‍ന്നവരായി കഴിഞ്ഞു എന്ന് സ്ഥാപിക്കാനായിരുന്നു മിക്കവരുടെയും ശ്രമം.
ഓവര്‍ നൈറ്റ് സക്‌സസിന് ശ്രമിക്കുന്നവര്‍ക്കൊരിക്കലും ഇന്‍ഡസ്ട്രിയില്‍ വിജയം ഉണ്ടാകില്ല. നിങ്ങള്‍ എങ്ങനെയാണോ അങ്ങനെ തന്നെയാകാനാണ് ശ്രമിക്കേണ്ടത്. കഠിനാധ്വാനം കൊണ്ട് മാത്രമേ കരിയറില്‍ വിജയിക്കാന്‍ കഴിയൂ. കുറുക്കുവഴി തേടി പോകുന്നവര്‍ക്ക് പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വരും. ആത്മാഭിമാനത്തെ ത്യജിക്കാന്‍ നമ്മുടെ കുട്ടികള്‍ തയ്യാറാകരുത് എന്നേ എനിക്ക് പറയാനുള്ളൂ,' മംമ്ത പറഞ്ഞു.

Latest News