നടന്‍ ആര്യയ്‌ക്കെതിരെ വഞ്ചനാ കേസ്,  കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു

ചെന്നൈ- തെന്നിന്ത്യന്‍ താരം ആര്യ വിവാഹവാഗ്ദാനം നല്‍കി തന്നെ വഞ്ചിച്ചുവെന്ന ജര്‍മന്‍ യുവതിയുടെ പരാതിയില്‍ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിയോടാണ് പരാതിയില്‍ നടപടി സ്വീകരിച്ചു മറുപടി നല്‍കുവാന്‍  കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ഇങ്ങനൊരു പരാതിയുമായി ജര്‍മ്മന്‍ യുവതിയായ   വിദ്ജയെ ആണ് എത്തിയത്.  നടന്‍ ആര്യ എന്നറിയപ്പെടുന്ന ജംഷാദ് വിവാഹവാഗ്ദാനം നല്‍കി തന്നില്‍ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തതായിട്ടാണ് വിദ്ജ പരാതി നല്‍കിയിരിക്കുന്നത്.  ഇവര്‍ പരാതി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കുമാണ് നല്‍കിയിരുന്നത്.  ഈ പരാതിയിന്‍ മേലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടത്.   
 

Latest News