കുവൈത്ത് സിറ്റി- കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ രക്ഷാധികാരി സഗീർ തൃക്കരിപ്പൂരിന്റെ ഭാര്യ സൗദ ( 53) ഹൃദായാഘാതത്തെ തുടർന്ന് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ നിര്യാതയായി .
20 ദിവസത്തിലേറെയായി ചികിത്സയിലായിരുന്നു . കാസർകോട് ജില്ലയിൽ പടന്ന തെക്കെകാട് സ്വദേശിയാണ്.
ബുധനാഴ്ച ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് പുറത്തേക്ക് വരുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെടുകയും ഉടൻതന്നെ തിരികെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനായ ഭർത്താവ് സഗീർ തൃക്കരിപ്പൂരും കഴിഞ്ഞ 12 ദിവസത്തിലേറെയായി ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.
ഭർത്താവിന്റെ കൂടെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവമായിരുന്നു സൗദ. പരേതനായ മൂസാൻഹാജിയാണ് പിതാവ്. മാതാവ് ബീഫാത്തിമ
മക്കള്‍-ഡോ സുഹാദ് , സമഹ. ജാമാതാക്കള്‍- ഡോ അഷ്റഫ് , അഫ്ലാക് .






