ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചെന്ന വ്യാജകഥ മെനഞ്ഞ 19 കാരി ജീവനൊടുക്കി

ഹൈദരാബാദ്- ഓട്ടോ ഡ്രൈവറും കൂട്ടുകാരും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന വ്യാജ കഥ പ്രചരിപ്പിച്ച 19 കാരി ആത്മഹത്യ ചെയ്തു. വിവാദത്തിനുശേഷം വിഷാദത്തിടിമപ്പെട്ടിരുന്ന ഫാർമസി വിദ്യാർഥിനിയാണ് ജീവനൊടുക്കിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.

ഈ മാസം പത്തിന് കോളേജില്‍നിന്ന് വീട്ടിലേക്ക് മടങ്ങവെ ഓട്ടോ ഡ്രൈവറും മറ്റു മൂന്നു പേരും ചേർന്ന് നഗരപ്രാന്തത്തിലേക്ക് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്. ഹൈദരബാദ് പോലീസ് സി.സി.ടി.വികള്‍ പരിശേധിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം കെട്ടിച്ചമച്ചതാണെന്ന് ബോധ്യമായത്.

സംഭവത്തിനുശേഷം പെണ്‍കുട്ടിയില്‍നിന്ന് മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയിരുന്നു.

Latest News