ദുബായ് ഗ്ലോബല്‍ സ്‌കൂള്‍ പുതിയ കാമ്പസിലേക്ക്

ദുബായ്- 2017 മുതല്‍ പ്രവര്‍ത്തിക്കുന്ന ദ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂള്‍ പുതിയ കാമ്പസിലേക്ക്. മെയ്ദാന്‍ സ്ട്രീറ്റിലാണ് പുതിയ കെട്ടിടം. ഏതാനും മാസത്തിനകം തന്നെ സ്‌കൂള്‍ പുതിയ സ്ഥലത്ത് പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
നിലവിലെ സംവിധാനത്തെ അപേക്ഷിച്ച് വിപുലമായ സൗകര്യമാണ് പുതിയ കാമ്പസിലുണ്ടാകുകയെന്ന് പ്രിന്‍സിപ്പല്‍ രമേശ് മുദ്്ഗല്‍ പറഞ്ഞു. സാംസ്‌കാരിക വൈവിധ്യത്തെ ആദരിക്കുന്നതും സമഗ്ര വിദ്യാഭ്യാസത്തെ പുല്‍കുന്നതുമായിരിക്കും പുതിയ സംവിധാനം. പാചകം, ഉദ്യാന നിര്‍മാണം തുടങ്ങിയ കാര്യങ്ങൡ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും പരിപാടിയുണ്ട്.

 

Latest News