Sorry, you need to enable JavaScript to visit this website.

മത്സ്യത്തൊഴിലാളികൾക്കൊപ്പം; നിലപാടിൽ മാറ്റമില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം- മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്തുന്ന നിലപാടിൽ സർക്കാർ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഴക്കടൽ മത്സ്യബന്ധനത്തിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ട്. തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലകളെയും അഭിവൃദ്ധിപ്പെടുത്തുകയാണ് സർക്കാർ. ആരോപണങ്ങളുടെ പുറകെ പോകാനല്ല മറിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് സർക്കാർ ശ്രദ്ധവെക്കുന്നത്. ആഗോളവൽകരണത്തിനെതിരെ ബദൽ സമീപനം സ്വീകരിച്ച് സർവതല സ്പർശിയും സാമൂഹ്യ നീതിയിൽ അധിഷ്ഠിതവുമായ സമഗ്ര വികസനമാണ് സർക്കാർ യാഥാർത്ഥ്യമാക്കിയതെന്നും വിവിധ തുറമുഖങ്ങളുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു. 

Latest News