Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിരോധം: ഏഴ് ഫീൽഡ്  ആശുപത്രികൾ കൂടി സജ്ജീകരിച്ച് യു.എ.ഇ

ദുബായ്- കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ ഏഴ് പുതിയ ഫീൽഡ് ആശുപത്രികൾ കൂടി യു.എ.ഇയിൽ സജ്ജീകരിച്ചു. 
കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള താൽക്കാലികവും സൗകര്യപ്രദവുമായ ആശുപത്രികളായിരിക്കും ഇത്. കഴിഞ്ഞ രണ്ടാഴ്ചമായി രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് പുതിയ ആശുപത്രികൾ സജ്ജമാക്കിയത്. 
ആരോഗ്യ, പ്രതിരോധ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഈ പ്രത്യേക ആശുപത്രികൾ ഉപകാരപ്പെടും. 
അതേസമയം യു.എ.ഇയിലേക്ക് വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്നവരിൽ കോവിഡ് നിരക്ക് കുറവാണെന്ന ആശ്വാസ വാർത്ത ഇന്നലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. 
2.7 ദശലക്ഷം യാത്രക്കാർക്കാണ് കോവിഡ് പരിശോധന നടത്തിയത്. പരിശോധിച്ചതിൽ 0.7 ശതമാനം പേർക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. എല്ലാ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് യു.എ.ഇ യാത്രക്കാർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
 

Tags

Latest News