Sorry, you need to enable JavaScript to visit this website.

സൗദി മുന്‍ പെട്രോളിയം മന്ത്രി അഹ്മദ് യെമാനി അന്തരിച്ചു

റിയാദ് - മുന്‍ സൗദി പെട്രോളിയം മന്ത്രി അഹ്മദ് സക്കി യെമാനി അന്തരിച്ചു. 91 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ ലണ്ടനിലായിരുന്നു അന്ത്യം. ജിദ്ദ എയര്‍പോര്‍ട്ട് വഴി മയ്യിത്ത് സ്വദേശത്ത് എത്തിച്ച് വിശുദ്ധ ഹറമില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മക്ക അല്‍മുഅല്ല ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.


1930 ല്‍ മക്കയിലാണ് അഹ്മദ് സക്കി യെമാനിയുടെ ജനനം. സൗദിയിലെ പ്രാഥമി വിദ്യാഭ്യാസത്തിനു ശേഷം കയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ നിയമ പഠനം നടത്തി. ന്യൂയോര്‍ക്ക്, ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റികളില്‍ നിയമത്തില്‍ ബിരുദാനന്തര പഠനവും നടത്തി. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രാവാണ്യമുണ്ടായിരുന്നു. 1962 ലാണ് പെട്രോളിയം മന്ത്രിയായി നിയമിതനായത്. 1986 വരെ രണ്ടര ദശകത്തോളം കാലം ഈ പദവിയില്‍ തുടര്‍ന്നു. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ പ്രഥമ സെക്രട്ടറി ജനറലായിരുന്നു. അറബ്, ഇസ്രായില്‍ യുദ്ധത്തിനിടെ 1973 ല്‍ ഇസ്രായിലിനെ പിന്തുണക്കുന്ന പശ്ചാത്യ രാജ്യങ്ങളിലേക്ക് പെട്രോള്‍ കയറ്റുമതി വിലക്കിയത് അഹ്മദ് സക്കി യെമാനി പെട്രോളിയം മന്ത്രിയായി സേവനമനുഷ്ഠിച്ച കാലത്തായിരുന്നു. പെട്രോളിയം മന്ത്രിയായി നിയമിതനാകുന്നതിനു മുമ്പ് 1960 ല്‍ സൗദി മന്ത്രിസഭയുടെ നിയകാര്യ ഉപദേഷ്ടാവായും സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗ്ലോബല്‍ എനര്‍ജി ഡീസ് സെന്റര്‍ സ്ഥാപകനും പ്രസിഡന്റുമായിരുന്നു.

 

Latest News