Sorry, you need to enable JavaScript to visit this website.

നിരീശ്വരവാദിയാണെങ്കിലും ഞാൻ യഥാർത്ഥ മുസ്‌ലിം-മാർക്കണ്ഡേയ കട്ജു

ന്യൂദൽഹി- നിരീശ്വരവാദിയാണെങ്കിലും ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങൾ പിന്തുടരുന്ന ഒരു യഥാർത്ഥ മുസ്‌ലിമാണ് താനെന്ന് സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർണ്ഡേയ കട്ജു. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങൾ പാലിക്കാത്ത ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മുസ്‌ലിങ്ങൾ വ്യാജ മുസ്‌ലിങ്ങളാണെന്നും മാർക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടു. ഫെയ്‌സ്ബുക്കിലാണ് കട്ജുവിന്റെ നിരീക്ഷണം. 
മാർക്കണ്ഡേയ കട്ജുവിന്റെ പോസ്റ്റിന്റെ പൂർണരൂപം:
'ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മുസ്‌ലിങ്ങളെ ഞാൻ വ്യാജ മുസ്‌ലിങ്ങൾ എന്ന് വിളിക്കും. രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇസ്‌ലാം ലോകത്ത് വ്യാപിച്ചത്. ഒന്ന് സമത്വത്തിന്റെ സന്ദേശമാണ്, അത് സമൂഹത്തിലെ അടിമർത്തപ്പെട്ട വിഭാഗങ്ങൾക്ക് വിമോചനം നൽകും. രണ്ട് എത്ര പ്രയാസം സഹിച്ചായാലും വിദ്യാഭ്യാസം നേടണമെന്നുള്ള പ്രവാചക കൽപനയാണ്.
ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ബഹുഭൂരിപക്ഷം മുസ്‌ലിങ്ങളും ഈ തത്വങ്ങൾ പിന്തുടരുന്നതിന് പകരം ജാതി സമ്പ്രദായത്തിന് പിന്നാലെയാണ് പോകുന്നത്. വിദ്യാഭ്യാസം നോടുന്നതിന് പകരം പിന്തിരിപ്പനായ ഫ്യൂഡൽ മനോനിലയിൽ തുടരാനാണ് അവർ ശ്രമിക്കുന്നത്. നിരീശ്വരവാദിയാണെങ്കിലും ഈ രണ്ട് തത്വങ്ങളും പിന്തുടരുന്ന ഞാൻ ഒരു യഥാർത്ഥ മുസ്‌ലിമാണെന്നും കട്ജു വ്യക്തമാക്കി.
 

Latest News