ഹവാല ഇടപാട്; സൗദി യുവാവും മൂന്ന് വിദേശികളും റിയാദില്‍ പിടിയില്‍

റിയാദ് - നാലംഗ ഹവാല സംഘത്തെ റിയാദില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഉറവിടമറിയാത്ത പണം ശേഖരിച്ച് വിദേശത്തേക്ക് അയക്കുന്ന മേഖലയില്‍ പ്രവര്‍ത്തിച്ച, മുപ്പതു മുതല്‍ നാല്‍പതു വരെ വയസ് പ്രായമുള്ള സൗദി യുവാവും മൂന്നു സിറിയക്കാരുമാണ് പിടിയിലായത്. സൗദി യുവാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടു വഴിയാണ് സംഘം വിദേശത്തേക്ക് പണമയച്ചിരുന്നത്.
കിഴക്കന്‍ റിയാദിലെ താമസസ്ഥലം കേന്ദ്രീകരിച്ചാണ് സംഘം ഹവാല ഇടപാടുകള്‍ നടത്തിയിരുന്നത്. പിടിയിലാകുമ്പോള്‍ ഇവരുടെ പക്കല്‍ 9,42,500 റിയാല്‍ കണ്ടെത്തി. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; നദി ഗുല്‍മോഹറിനെതിരെ പോലീസില്‍ പരാതി

ലണ്ടനില്‍നിന്ന് വീണ്ടും ഇരുട്ടടി വാർത്ത; വിമാനയാത്രാ നിരോധം മേയ് പകുതിവരെ നീളും

Latest News