ലണ്ടനില്‍നിന്ന് വീണ്ടും ഇരുട്ടടി വാർത്ത; വിമാനയാത്രാ നിരോധം മേയ് പകുതിവരെ നീളും

 ലണ്ടന്‍- ഇംഗ്ലണ്ടിലേക്കും പുറത്തേക്കുമുള്ള വിമാന യാത്രക്ക് ഏർപ്പെടുത്തിയ  വിലക്ക് മേയ് 17 വരെ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

കോവിഡ് വ്യാപനത്തെ തുടർന്ന് വന്‍പ്രതിസന്ധി നേരിടുന്ന വിമാനക്കമ്പനികള്‍ക്കും എയർപോർട്ടുകള്‍ക്കും ഹോളിഡോ കമ്പനികള്‍ക്കും ഇരുട്ടടിയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി സുരക്ഷിതമായ വിമാന യാത്ര എങ്ങനെ ഉറപ്പാക്കാനാകുമെന്ന് ഏപ്രില്‍ 12-ന് തീരുമാനിക്കും. അന്താരാഷ്ട്ര വിമാന യാത്ര എപ്പോള്‍ പുനരാരംഭിക്കുമെന്ന് സർക്കാർ തീരുമാനിക്കുമെങ്കിലും അത് മേയ് 17ന് മുമ്പുണ്ടാകില്ലെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവന ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

വേനല്‍ അവധിക്കാല യാത്രകള്‍ ആസൂത്രണം ചെയ്യുന്നതിന് ഏപ്രില്‍ 12 വരെ കാത്തിരിക്കേണ്ടിവരുമെന്ന് ബോറിസ് ജോണ്‍സണ്‍ പാർലമെന്‍റില്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങള്‍ക്കനുസൃതമായി അന്താരാഷ്ട്ര വിമാന യാത്രക്കായുള്ള മാനദണ്ഡങ്ങള്‍ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് സർക്കാർ.

കലക്ടർ ബ്രോയെ സെക്‌സ് ചാറ്റിൽ കുടുക്കാൻ നീക്കമെന്ന് ആരോപണം 

പ്ലസ് ടു വിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു തൂങ്ങി മരിച്ചു

Latest News