Sorry, you need to enable JavaScript to visit this website.

ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി  അസോസിയേഷൻ കമ്മിറ്റി രൂപീകരിച്ചു

ജിദ്ദ - ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു. പി.വി അഷ്‌റഫ് (മുഖ്യരക്ഷാധികാരി), സുൽഫീക്കർ ഒതായി (പ്രസിഡന്റ്), പി.സി അബ്ദുൽ ഗഫൂർ (ആക്ടിംഗ് പ്രസിഡന്റ്), അസ്‌കർ പള്ളിപറമ്പൻ (ജനറൽ സെക്രട്ടറി), വി.പി നൗഷാദ് (ആക്ടിംഗ് സെക്രട്ടറി), ടി.പി അഹ്മദ് കുട്ടി (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. 
ഇറാഖ്, സ്വിറ്റ്‌സർലൻഡ് അടക്കം  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഒതായി ചാത്തല്ലൂർ പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പ്രഥമ കൂട്ടായ്മയാണ് കഴിഞ്ഞദിവസം നിലവിൽ വന്ന കമ്മിറ്റി. നേരത്തെ അസ്‌കർ പള്ളിപ്പറമ്പൻ പ്രസിഡന്റും സജീർ ഒതായി ജനറൽ സെക്രട്ടറിയും കെ.പി സുനീർ ട്രഷററും ആയി ഉണ്ടാക്കിയ 27 അംഗ അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.

ഭരണഘടനയും മറ്റും രൂപപ്പെടുത്തിയതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഒ.സി.ജി.പി.എ എന്ന കമ്മിറ്റി നിലവിൽ വന്നത്. പി.വി മുഹമ്മദ് അഷ്‌റഫ്, നൗഫൽ കാഞ്ഞിരാല, ഉബൈദ് ചെമ്പകത്ത് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഓൺലൈനിൽ നടന്ന വോട്ടെടുപ്പിലൂടെ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച് 15 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെ കണ്ടെത്തി അതിൽനിന്നാണ് പ്രഥമ കമ്മിറ്റിയെ സമവായത്തിലൂടെ കണ്ടെത്തിയത്. കെ.പി സുനീർ, ഹബീബ് കാഞ്ഞിരാല, അമീർ ഖാൻ കാഞ്ഞിരാല, പി.കെ സജീർ, കെ.സി മുജീബ്, നൗഫൽ ബാബു (കൊച്ചു) കാഞ്ഞിരാല എന്നിവർ സഹഭാരവാഹികളും പി. ഗഫൂർ, പി.കെ യാക്കൂബ്, യു. യൂസുഫ് എന്നിവർ അഡഡൈ്വസറി അംഗങ്ങളുമാണ്. ഇവരെ കൂടാതെ വിവിധ പരിഗണനകൾ വെച്ച് മുൻപ്രവാസികളായ നാല് പേരെയും വിവിധ രാജ്യങ്ങളിൽ നിന്ന് ഏഴ് അംഗങ്ങളെയും കൂടി നോമിനേറ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ 26 അംഗങ്ങളാണ് പുതിയ കമ്മിറ്റിയിലുള്ളത്. മരണപ്പെടുന്ന അംഗങ്ങൾക്ക് കഴിഞ്ഞാൽ ആശ്രിതർക്ക് പെട്ടന്ന് സഹായം നൽകുന്ന സുരക്ഷാ പദ്ധതിയും, നിർധനരായ പ്രവാസികളെ സഹായിക്കുന്ന വിവിധ പദ്ധതികളും കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്.

 

Tags

Latest News