Sorry, you need to enable JavaScript to visit this website.

ചരക്കു ലോഡുകൾക്കകത്ത് മദ്യം; സ്വീകരിക്കാനെത്തിയവർ അറസ്റ്റിൽ 

 

ദമാം- ചരക്കു ലോഡുകൾക്കകത്ത് മദ്യവും മദ്യനിർമാണത്തിനുള്ള അസംസ്‌കൃത പദാർഥങ്ങളും പിടികൂടി. സ്വീകരിക്കാനെത്തിയവർ അറസ്റ്റിൽ. മദ്യനിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത ദ്രാവകങ്ങൾ കടത്താനുള്ള ശ്രമങ്ങൾ ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്തു വെച്ച് കസ്റ്റംസ് പരാജയപ്പെടുത്തി. ചരക്കു ലോഡുകൾക്കകത്ത് ഒളിപ്പിച്ചാണ് മദ്യനിർമാണത്തിനുള്ള പദാർഥങ്ങൾ കടത്താൻ ശ്രമിച്ചത്. നിരോധിത വസ്തുക്കൾ സൗദിയിൽ സ്വീകരിച്ചവരെ അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി സൗദി കസ്റ്റംസ് അറിയിച്ചു. 

Tags

Latest News