Sorry, you need to enable JavaScript to visit this website.

കിം കര്‍ദാഷിയാനും കാന്യേ വെസ്റ്റും വിവാഹമോചിതരാകുന്നു

വാഷിംഗ്ടണ്‍- ലോകപ്രശസ്ത മോഡലും ടെലിവിഷന്‍ താരവുമായി കിം കര്‍ദാഷിയാനും റാപ്പ് സംഗീതജ്ഞനായ കാന്യേ വെസ്റ്റും വിവാഹമോചിതരാകുന്നു. ആറ് വര്‍ഷത്തെ വിവാഹജീവിതത്തിനൊടുവിലാണ് കിം  കാന്യേ ദമ്പതികള്‍ വേര്‍പിരിയുന്നത്. കിം വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 2012 ലാണ് ഇരുവരും പ്രണയത്തിലായത്. രണ്ട് വര്‍ഷത്തിന് വിവാഹിതരായി. കിമ്മിന്റെ മൂന്നാം വിവാഹവും കാന്യേയുടെ ആദ്യ വിവാഹവുമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതായി കാന്യേ വെളിപ്പെടുത്തിയതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ കിം ശക്തമായി എതിര്‍ത്തു. കിമ്മും മാതാവായ ക്രിസ് ജന്നറും തന്നെ മുറിയിലിട്ട് പൂട്ടാന്‍ ശ്രമിക്കുന്നുവെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് കാന്യേ നിരവധി തവണ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, കാന്യേ ബൈപോളാര്‍ ഡിസോഡറെന്ന മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് കിം വെളിപ്പെടുത്തിയിരുന്നു. 2000ത്തില്‍ 19ാം വയസില്‍ സംഗീതജ്ഞനായ ഡാമന്‍ തോമസിനെ കിം വിവാഹം ചെയ്തു. 2004 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2011 ല്‍ ബാസ്‌കറ്റ് ബോള്‍ താരമായ ഹംഫ്രീസനെ വിവാഹം ചെയ്‌തെങ്കിലും മൂന്ന് മാസത്തിന് ശേഷം ഈ ബന്ധവും തകര്‍ന്നു. പിന്നീട്, 2014ല്‍ കാന്യയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ നോര്‍ത്ത് (7), സെയിന്റ്(5), ഷിക്കാഗോ(3), സാം(21 മാസം) എന്നീ മക്കളുണ്ട്. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ടെലിവിഷന്‍ താരമാണ് കിം.  21 ഗ്രാമി അവാര്‍ഡുകള്‍ നേടിയ കാന്യേ ഒരു ഫാഷന്‍ ഡിസൈര്‍ കൂടിയാണ്. വേര്‍പിരിയാനുള്ള കിമ്മിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും എങ്കിലും വിഷമമുണ്ടെന്നും കാന്യേ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
 

Latest News